പ്രലോഭനം തടയാൻ സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കണം; വിവാദ പരാമർശവുമായി പാക് പ്രധാനമന്ത്രി

പ്രലോഭനം തടയാൻ സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കണം; വിവാദ പരാമർശവുമായി പാക് പ്രധാനമന്ത്രി

വിവാദ പരാമർശവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രലോഭനം തടയാൻ സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കണമെന്നായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാൻ ഖാൻ വിവാദ പരാമർശം നടത്തിയത്.

സമൂഹത്തിൽ ബലാത്സംഗം വർധിക്കുകയാണ്. സ്ത്രീകൾ പ്രലോഭനം ഒഴിവാക്കാൻ ശരീരം മറയ്ക്കണം, ഇമ്രാൻ ഖാൻ പറഞ്ഞു. പർദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാൻ വേണ്ടിയുള്ളതാണ്. എല്ലാവർക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.

Share this story