20 വർഷത്തെ യുദ്ധത്തിന് പര്യവസാനം; സെപ്റ്റംബർ 11ന് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ബൈഡൻ

20 വർഷത്തെ യുദ്ധത്തിന് പര്യവസാനം; സെപ്റ്റംബർ 11ന് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ബൈഡൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ സെപ്റ്റംബർ 11 ാേടെ പൂർണമായും പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാൻ ഇനി വ്യക്തമായ കാരണങ്ങളില്ലെന്ന് ബൈഡൻ വ്യക്തമാക്കി. സൈന്യത്തെ പിൻവലിച്ചാലും അഫ്്ഗാനെ പിന്തുണക്കുന്ന രീതി അമേരിക്ക തുടരും. സൈനികമായ പിന്തുണ തുടർന്നുണ്ടാകില്ല

സെപ്റ്റംബർ 11ന് 2001ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ വാർഷികം കൂടിയാണ്. 2001ലെ ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിലയുറപ്പിച്ചത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലവിൽ 3500 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

യുഎസ് സൈനിക പിൻമാറ്റം സുഗമമാക്കുമെന്നും പിൻമാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു.

Share this story