കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇറ്റലി

Share with your friends

റോം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, ഇറ്റലിയില്‍ എത്തിയാല്‍ അവര്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും റോബര്‍ട്ടോ സ്പെറന്‍സ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-