ഇസ്രായേലിൽ ജൂത തീർഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു

ഇസ്രായേലിൽ ജൂത തീർഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു

വടക്കൻ ഇസ്രായേലിലെ ജൂത തീർഥാടന കേന്ദ്രത്തിലൂണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയാചാര്യനായിരുന്ന റബ്ബി ഷിമോൺ ബാർ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്രവിശ്വാസികളായ ജൂതൻമാർ തടിച്ചു കൂടിയപ്പോഴാണ് അപകടം നടന്നത്

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഈ തീർഥാടന കേന്ദ്രം അടച്ചിരുന്നു. എന്നാൽ രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞതിനെ തുടർന്നാണ് ഇത് വീണ്ടും തുറന്നു കൊടുത്തത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Share this story