നിർണായക കണ്ടെത്തൽ; കൊറോണയെ ജൈവായുധമാക്കാൻ ചൈന അഞ്ചു വർഷം മുൻപേ പദ്ധതിയിട്ടിരുന്നു

Share with your friends

കൊറോണയെ ജൈവായുധമായി ഉപയോഗിക്കാാൻ ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ നിർണായക ചർച്ചകൾ നടത്തിയിരുന്നെന്ന് വെളിപ്പെടുത്തൽ. മൂന്നാം ലോക മഹായുദ്ധത്തിൽ ഈ ജൈവായുധം ഉപയോഗിക്കുമെന്നും അവർ പ്രവചിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരും പൊതു ആരോഗ്യ ഉദ്യോഗസ്ഥരുമാണ് ഇത് സംബന്ധിച്ച് നിർണായക കണ്ടെത്തൽ നടത്തിയത് എന്നാണ് വിവരം. ‘ദി അൺനാചുറൽ ഒറിജിൻ ഓഫ് എസ്എആർഎസ് ആന്റ് ന്യൂ സ്പീഷീസ് ഓഫ് മാൻ മേഡ് വയറസസ് ആസ് ജനറ്റിക് ബയോവെപ്പൺസ്’ എന്ന റിസർച്ച് പേപ്പറിലാണ് ജനിതക ആയുധങ്ങളുടെ ഉപയോഗം പ്രവചിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനിതക ആുധങ്ങളുടെ യുഗമാണ് വരാൻ പോകുന്നത്. ഇതിന് മുൻപ് ഉണ്ടാകാത്ത തരത്തിൽ കൃത്രിമമായി കൈകാര്യം ചെയ്യാനും പിന്നീട് ആയുധമാക്കി ഉപയോഗിക്കാനും കഴിയുന്ന തരത്തിലുള്ള വൈറസ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിലെ കണ്ണ് വിദഗ്ധയായ ഡോ. ലി മെംഗ് യാൻ ആണ് ഈ റിപ്പോർട്ട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷ നടത്തിയത്. തുടർന്ന് ഇവർ ഇത് ട്വിറ്ററിൽ പങ്കുവെയ്ക്കുകയായിരുന്നു.

സിസിപി സൈനിക വൈറോളജിസ്റ്റുകളും, ശാസ്ത്രജ്ഞരും മേജർ ജനറൽ ഡെസോഗു സുയും ഇത്തരം ജനിതക ജൈവായുധങ്ങളെക്കുറിച്ച് മുൻകൂട്ടി പ്രവചനം നടത്തിയിരുന്നതായി ലി മെംഗ് യാൻ പറയുന്നു. സ്വാഭാവികമായി ഉണ്ടാകുന്ന പാത്തജനിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് വൈറസിനെ സൃഷ്ടിക്കുക. അതിനാൽ ശാസ്ത്രീയമായ തെളിവുകളുണ്ടെങ്കിലും അത് ജൈവ യുദ്ധത്തിനാണെന്ന് തെളിയിക്കാൻ സാധിക്കില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-