കോവിഡ് വൈറസിന്‍റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും

കോവിഡ് വൈറസിന്‍റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും

കോവിഡ് വൈറസിന്‍റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും പടരുന്നു. ശ്രീലങ്കയിലും ബംഗ്ലാദേശി​ലും ആണ് വൈറസിന്‍റെ ഇന്ത്യൻ വകഭേദം സ്​ഥിരീകരിച്ചത് . ബി.1.167 വൈറസ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്ത്​ വ്യാപനമുണ്ടാകാതിരിക്കാൻ ​ജാഗ്രത പാലിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി.

ബംഗ്ലാദേശിൽ ആറുപേർക്കാണ്​ രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ്​ ആ​റുപേരും. ആറുപേരിൽ രണ്ടുപേർ തലസ്​ഥാനമായ ധാക്കയിലാണ്​. രോഗം സ്​ഥിരീകരിച്ചവർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കുടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചേക്കാമെന്നാണ്​ നിഗമനമെനന്​ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ ഹെൽത്ത്​ സർവിസസ്​ വക്താവ്​ പ്രഫ. ഡോ നസ്​മുൽ ഇസ്​ലാം മുന്ന പറഞ്ഞു.

Share this story