റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒമ്പത് പേർ കൊല്ലപ്പെട്ടു

റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒമ്പത് പേർ കൊല്ലപ്പെട്ടു

റഷ്യൻ നഗരമായ കസാനിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എട്ട് പേർ കുട്ടികളും ഒരാൾ അധ്യാപകനുമാണ്. രണ്ട് പേരാണ് സ്‌കൂളിൽ വെടിയുതിർത്തത്. ഇതിൽ 17കാരനായ പ്രതി പിടിയിലായി

കസാനിലെ 175ാം നമ്പർ സ്‌കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തേക്ക് പോലീസ് ഉടൻ കുതിച്ചെത്തിയാണ് പ്രതികളിലൊരാളെ പിടികൂടിയത്. മറ്റൊരാളെ കുറിച്ച് വിവരം ഇല്ല. വെടിവെപ്പിനിടെ കുട്ടികൾ പ്രാണരക്ഷാർഥം ജനൽ വഴി താഴേക്ക് ചാടുന്നതിന്റെയും പരുക്കേൽക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Share this story