ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: ഇരുവിഭാഗത്തുമായി കനത്ത നാശനഷ്ടങ്ങൾ

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: ഇരുവിഭാഗത്തുമായി കനത്ത നാശനഷ്ടങ്ങൾ

ഇസ്രായേൽ-പലസ്തീൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഹമാസിന്റെ ഗാസ സിറ്റി കമാൻഡർ ബസേം ഇസ്സയെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. പലസ്തീനിൽ 16 കുട്ടികളടക്കം 65 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഒരു മലയാളി യുവതി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

ഗാസയിൽ മൂന്നാമത്തെ ടവറും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ഹമാസും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. 1500ലധികം റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് ഹമാസ് തൊടുത്തത്. ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്

യുദ്ധസമാനമായ സ്ഥിതിയാണ് മേഖലയിൽ. ഹമാസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് കൊല്ലപ്പെട്ട ബസേം ഇസ്സ. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുണ്ട്. തർക്ക പരിഹാരത്തിനായി രൂപീകരിച്ച അന്താരാഷ്ട്ര ക്വാർട്ടെറ്റിന്റെ യോഗം അടിയന്തരമായി വിളിക്കാൻ റഷ്യ ആവശ്യപ്പെട്ടു. ഇസ്രായേൽ-പലസ്തീൻ ചർച്ചക്കായി അമേരിക്ക മധ്യസ്ഥനെ നിയോഗിച്ചിട്ടുണ്ട്.

Share this story