വാട്‌സാപ്പിൻ്റെ പുതിയ സ്വകാര്യത നയം പ്രാബല്യത്തില്‍: ആശങ്കയില്‍ ഉപഭോക്താക്കള്‍

Share with your friends

ലണ്ടന്‍: പുതിയ സ്വകാര്യത നയം വാട്‌സാപ്പ് പ്രാബല്യത്തിലാക്കിയതോടെ എന്തു മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. നമ്പറുകളിലേക്ക് വിളിക്കുന്നതും മെസേജ് ചെയ്യുന്നതും മുടങ്ങുമെന്നാണ് സൂചന.

തുടക്കത്തില്‍, ഓഡിയോ, വിഡിയോ മോഡുകളില്‍ ആരെങ്കിലും വിളിച്ചാല്‍ എടുക്കാനാകും. ഇത് മിസ്ഡ് കോള്‍ ആയാല്‍ തിരിച്ചുവിളിക്കാം. സന്ദേശങ്ങള്‍ വായിക്കാനുമാകും. പക്ഷേ, അയക്കാനാകണമെന്നില്ല. ആഴ്ചകള്‍ പിന്നിടുന്നതോടെ ഈ സേവനങ്ങളും കമ്പനി നിര്‍ത്തും. നയം അംഗീകരിക്കുന്നവര്‍ക്കാകട്ടെ, നിലവിലെ എല്ലാ സൗകര്യങ്ങളും സേവനങ്ങളും തുടരും.

2014ല്‍ വാട്‌സാപ് ഫേസ്ബുക്കിന്റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങള്‍ ഫേസ്ബുക്കുമായി കൈമാറുമെന്ന് അറിയിച്ചിരുന്നു. ചില വിവരങ്ങള്‍ അന്നുമുതല്‍ കമ്പനി കൈമാറുന്നുമുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-