ഫ്‌ളോറിഡയിലെ ബില്യാർഡ്‌സ് ക്ലബ്ബിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഫ്‌ളോറിഡയിലെ ബില്യാർഡ്‌സ് ക്ലബ്ബിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ബില്യാർഡ്‌സ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തോക്കുമായി എത്തിയ മൂന്ന് പേർ ബില്യാർഡ്‌സ് ക്ലബ്ബിൽ സംഗീതപരിപാടി ആസ്വദിക്കുകയായിരുന്നവർക്ക് നേരെയാണ് വെടിയുതിർത്തത്

രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 25ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല

Share this story