പഠന റിപ്പോര്‍ട്ട്; ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്

പഠന റിപ്പോര്‍ട്ട്; ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്

ലണ്ടന്‍: ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന റിപ്പോര്‍ട്ട്. വെെറസ് വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന ഫലം പറയുന്നു.

ചൈനയിലെ ഗുഹാ വവ്വാലുകളില്‍ കണ്ട വൈറസില്‍ ജനിതക മാറ്റം വരുത്തി വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തതാണ് കൊറോണ വൈറസ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ വൈറസിലെ ജനിതക മാറ്റം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് വ്യക്തമാവുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വൈറസ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു വര്‍ഷമായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളുണ്ടെന്നും പഠനത്തില്‍ പറയുന്നു.

പുതിയ വൈറസിന്റെ സൃഷ്ടിക്കു പിന്നിലുള്ളത് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ചില ചൈനീസ് ശാസ്ത്രജ്ഞരാണ് . വൈറസുകളെ ജനിതക എന്‍ജിനിറിയങ്ങിലൂടെ കൂടുതല്‍ മാരകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വുഹാനിലെ പ്രൊജക്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും പഠനം പറയുന്നു.

Share this story