അഭയാര്‍ഥി ക്യാമ്പിന് നേരെ തുര്‍ക്കിയുടെ വ്യോമാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അഭയാര്‍ഥി ക്യാമ്പിന് നേരെ തുര്‍ക്കിയുടെ വ്യോമാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മഖ്മൂര്‍: ആയിരത്തോളം പേര്‍ ഉണ്ടായിരുന്ന വടക്കന്‍ ഇറാക്കിലെ കുര്‍ദിഷ് അഭയാര്‍ഥി ക്യാമ്ബിന് നേരെ തുര്‍ക്കിയുടെ വ്യോമാക്രമണം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് 180 കിലോമീറ്റര്‍ തെക്ക് മഖ്മൂറിലാണ് രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന കിന്റര്‍ഗാര്‍ഡന്‍ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്ന് മഖ്മൂറില്‍ നിന്നുള്ള ഖുര്‍ദിഷ് എംപി. റഷാദ് ഗലാലി പറഞ്ഞു.

വടക്കന്‍ ദോഹുക് പ്രവിശ്യയിലെ മൗണ്ട് മാറ്റിന്‍ ജില്ലയില്‍ പി.കെ.കെയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇറാക്കി ഖുര്‍ദിഷ് പോരാളികള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.

Share this story