ഇന്റര്‍നെറ്റ് തകരാറ്; അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Share with your friends

ന്യൂയോര്‍ക്ക്:  ഇന്റര്‍നെറ്റ് തകാറിനെ തുടര്‍ന്ന് ലോകത്തെ ഒന്നിലധികം വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത വെബ്‌സൈറ്റുകളുടെയും സമൂഹ മാധ്യമങ്ങളുടെയും പ്രവര്‍ത്തനമാണ് നിലച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആമസോണ്‍ വെബ്‌സൈറ്റും തകരാര്‍ നേരിട്ടു. മുന്‍നിര വാര്‍ത്താ വെബ്‌സൈറ്റുകളായ ഫിനാന്‍ഷ്യല്‍ ടൈംസ്, ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് ന്യൂസ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു.

‘വലിയ ഇന്റര്‍നെറ്റ് തകരാര്‍ ഫാസ്റ്റിലിയുടെ കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്കിനെ ബാധിച്ചിരിക്കുന്നു’ ഗാര്‍ഡിയന്റെ യുകെ ടെക്‌നോളജി റിപ്പോര്‍ട്ടര്‍ അലക്‌സ് ഹെര്‍ന് ട്വിറ്ററില്‍ കുറിച്ചു. യുകെ സമയം രാവിലെ 11 മണിയോട് കൂടിയാണ് തകരാര്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു, സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍വീസ് ലഭ്യമല്ലെന്ന നോട്ടിഫിക്കേഷനാണ് ലഭിച്ചിരുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-