ഫ്‌ളോറിഡയിൽ വെടിവെപ്പ്; സ്ത്രീയും കുട്ടിയുമടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

ഫ്‌ളോറിഡയിൽ വെടിവെപ്പ്; സ്ത്രീയും കുട്ടിയുമടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. മരിച്ച പുരുഷൻ വെടിവെപ്പ് നടത്തിയ അക്രമിയാണ്. അതേസമയം കൊലപാതകിയുടെയും ഇരകളുടെയും പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

റോയൽ പാം ബീച്ചിലെ ഗ്രോസറി ഷോപ്പിലാണ് വെടിവെപ്പുണ്ടായത്. ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ഫ്‌ളോറിഡയിൽ വെടിവെപ്പുണ്ടാകുന്നത്. ഞയറാഴ്ച ഫ്‌ളോറിഡയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Share this story