ഫ്രാൻസിൽ വിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഫ്രാൻസിൽ വിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഫ്രാൻസിൽ ചെറു വിമാനം തകർന്ന് വീണ് മൂന്നു പേർ മരിച്ചു. തെക്കൻ കമ്മ്യൂണിലെ ബെസിയേഴ്സിൽ നിന്നും ബന്ധുക്കളെ കാണാൻ ബെൽജിയത്തിലേക്ക് പോയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവർ.

ഹട്ട്‌സ് ഡി ഫ്രാൻസ് മേഖലയിലാണ് അപകടം നടന്നത്. ജനവാസ മേഖലയിൽ വച്ചാണ് വിമാനം തകർന്നതെങ്കിലും കെട്ടിടങ്ങൾക്ക് യാതൊരു കേടപാടും സംഭവിച്ചിട്ടില്ല.

 

Share this story