പ്രളയത്തിൽ മുങ്ങി ജർമനിയും ബെൽജിയവും; മരണസംഖ്യ 180 കടന്നു

പ്രളയത്തിൽ മുങ്ങി ജർമനിയും ബെൽജിയവും; മരണസംഖ്യ 180 കടന്നു

ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 180 കടന്നു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് മേഖലകൾ വെള്ളത്തിനടിയിലായത്.

ജർമനിയിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 പേർ ജർമനിയിൽ മരിച്ചു. ബെൽജിയത്തിൽ 30 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത വലിയ ദുരന്തമെന്നാണ് അധികൃതർ തന്നെ വിശേഷിപ്പിക്കുന്നത്. നദികളുടെ കരകളിൽ താമസിച്ചവരാണ് മരിച്ചവരിൽ ഏറെയും.

പ്രതീക്ഷിക്കാതെയാണ് രാജ്യം പ്രളയത്തിൽ മുങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിച്ചു.

Share this story