മാസ്‌ക് വേണ്ട, കടകൾ തുറക്കാം, തീയറ്ററുകൾക്കും അനുമതി: നിയന്ത്രണങ്ങളാകെ പിൻവലിച്ച് ബ്രിട്ടൻ

മാസ്‌ക് വേണ്ട, കടകൾ തുറക്കാം, തീയറ്ററുകൾക്കും അനുമതി: നിയന്ത്രണങ്ങളാകെ പിൻവലിച്ച് ബ്രിട്ടൻ

ബ്രിട്ടനിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. പ്രതിദിന രോഗികളുടെ വർധനവ് അമ്പതിനായിരത്തിൽ നിൽക്കെയാണ് ബ്രിട്ടന്റെ ആശങ്കപ്പെടുത്തുന്ന നീക്കം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ലെന്നും എല്ലാ സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാമെന്നും പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കിയതിനെ പ്രതിപക്ഷ പാർട്ടികൾ എതിർക്കുന്നുണ്ട്. സർക്കാർ നടപടി രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച മുതൽ നിശാ ക്ലബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇൻഡോർ കായിക സ്‌റ്റേഡിയങ്ങൾ അടക്കമുള്ള വേദികളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമാ തീയറ്ററുകൾക്കും അനുമതിയുണ്ട്.

Share this story