ഒളിമ്പിക്‌സിന് മണിക്കൂറുകൾ മാത്രം; ഗെയിംസ് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം

ഒളിമ്പിക്‌സിന് മണിക്കൂറുകൾ മാത്രം; ഗെയിംസ് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം

ഒളിമ്പിക്‌സ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് താരങ്ങൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി.

അമേരിക്കൻ പുരുഷ ബീച്ച് വോളിബോൾ താരം ടെയ്‌ലർ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പർ സ്‌കീറ്റ് ഷൂട്ടർ ആംബർ ഹിൽസ് എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒളിമ്പിക്‌സ് ഇരുവർക്കും നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു

കഴിഞ്ഞ ദിവസം 11 പുതിയ കേസുകൾ ഉണ്ടായതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. രോഗബാധിതരായവരെ പ്രത്യേകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം നാളെ വൈകുന്നേരം നാലരയോടെയാണ് ഒളിമ്പിക്‌സ് തുടങ്ങുന്നത്.

Share this story