ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്: കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍

ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്: കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍

സിഡ്‌നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍. ഓസ്ട്രേലിയയിലെ പ്രധാന ന​ഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബെയ്നിലുമാണ് പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. സംഭവത്തിൽ 57 പേരെ അറസ്റ്റ് ചെയ്തു.

തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് സിഡ്‌നിയില്‍ റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ചിലയിടങ്ങളിൽ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.

Share this story