ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

മാനില: ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലെ കനത്ത മഴ രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്.

ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെസമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്.

ഫിലിപ്പീൻസിലെ തലസ്ഥാനത്ത് ഏകദേശം 13 മില്യൺ ആളുകളാണ് താമസക്കാരായി ഉള്ളത്. ഇവിടെ പ്രളയത്തെ തുടർന്ന് വെള്ളം വളരെയധികം ഉയരുകയും, റോഡുകൾ തകരുകയും പല പ്രദേശങ്ങളും ഒറ്റപ്പെട്ട പോകുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച ഒരു ഏഷ്യൻ രാജ്യം കൂടിയായിരുന്നു ഫിലിപ്പീൻസ്.

കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കാൻ ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഫിലിപ്പീൻസ് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇൻഡോനേഷ്യ കഴിഞ്ഞാൽ സൗത്ത്ഈസ്റ്റ് ഏഷ്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിൽ ആകെ 1.54 മില്യൺ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും 27,131 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Share this story