ക്വാറന്റൈൻ ആവശ്യമില്ലാതെ കടന്നുവരൂ; സിംഗപ്പൂരിൽ സഞ്ചാരികൾക്കായി കൂടുതൽ ഇളവുകൾ

ക്വാറന്റൈൻ ആവശ്യമില്ലാതെ കടന്നുവരൂ; സിംഗപ്പൂരിൽ സഞ്ചാരികൾക്കായി കൂടുതൽ ഇളവുകൾ

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി സിംഗപ്പൂർ. സെപ്റ്റംബർ മുതൽ ക്വാറന്റീൻ മാനദണ്ഡങ്ങളില്ലാതെ യാത്രക്കാരെ രാജ്യത്തേക്ക് അനുവദിക്കും. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനകാര്യ മന്ത്രി ലോറൻസ് വോങ് പാർലമെന്റിൽ അറിയിച്ചു.

വാക്സിനെടുത്തവരുടെ നിരക്ക് ഉയരുന്നതോടെ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. വാക്സിൻ സ്വീകരിച്ചവർക്ക് വലിയ പരിപാടികളിൽ പങ്കെടുക്കാൻ അവസരം നൽകും. കർശന നിയന്ത്രണങ്ങൾക്കൊടുവിൽ ഒരു വർഷത്തിന് ശേഷം ആദ്യമായാണ് കൂടുതൽ ഇളവുകളോടെ അതിർത്തികൾ മറ്റു രാജ്യങ്ങൾക്കായി സിംഗപ്പൂർ തുറന്നു നൽകുന്നത്.

 

Share this story