അമേരിക്ക വിർജീനിയയിലെ ഹൈപ്പർ മാർക്കറ്റിൽ വെടിവെപ്പ്; അക്രമിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു

us

അമേരിക്കയിലെ വിർജീനിയയിൽ വാൾമാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. അക്രമിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്റ്റോർ മാനേജരായ അക്രമി വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് വിർജീനിയ പോലീസ് അറിയിച്ചു

പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് അക്രമമുണ്ടായത്. അമേരിക്കയിൽ മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഞായറാഴ്ച കൊളറാഡോയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
 

Share this story