എറവസ്റ്റിന് സമീപം അഞ്ച് മെക്‌സിക്കൻ പൗരൻമാരുമായി പോയ ഹെലികോപ്റ്റർ കാണാതായി
Jul 11, 2023, 14:46 IST

എവറസ്റ്റ് കൊടുമുടിക്ക് സമീപം അഞ്ച് മെക്‌സിക്കൻ പൗരൻമാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി. മനാംഗ് എയർ ചോപ്പർ 9എൻ എഎംവി ഹെലികോപ്റ്ററാണ് കാണാതായത്. സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.04ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതാണ് ഹെലികോപ്റ്റർ. 10.13ന് 12,000 അടി ഉയരത്തിൽ വെച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു
ലംജുറ ചുരത്തിൽ എത്തിയപ്പോൾ ഹെലികോപ്റ്ററിൽ നിന്ന് ഹലോ എന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് മെക്‌സിക്കൻ പൗരൻമാരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.