ഫ്‌ളോറിഡയിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു
Aug 27, 2023, 08:22 IST

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഫ്‌ളോറിഡയിലെ ജാക്‌സൺ വില്ലയിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു കടയിൽ തോക്കുമായി എത്തിയ അക്രമി മൂന്ന് പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. 20 വയസ്സുകാരനാണ് ആക്രമണം നടത്തിയ ശേഷം ജീവനൊടുക്കിയത്. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വർണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്ത വർഗക്കാരാണ്.