സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഇന്ത്യൻ യുവാവ് ലണ്ടനിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

kush

സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് മാസം മുമ്പ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായി യുകെയിൽ എത്തിയതായിരുന്നു കുഷ് പട്ടേൽ. 

ഫീസ് അടക്കുന്നത് അടക്കമുള്ള നിരവധി സാമ്പത്തിക പ്രതിസന്ധികൾ യുവാവിനുണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കങ്ങൾക്കിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഷ് പട്ടേലിനെ കാണാതായി. തുടർന്ന് നടത്തിയ അനേ്്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
 

Share this story