മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചു
Jun 26, 2023, 11:58 IST

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചു. ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനന്റെയും ഷെർളിയുടെയും മകൾ പ്രത്യുഷയാണ്(24) മരിച്ചത്. റഷ്യയിലെ സ്‌മോളൻസ്‌ക് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. താനടക്കം അഞ്ച് സുഹൃത്തുക്കൾ തടാകം കാണാൻ പോകുന്നതായി ബന്ധുക്കളോട് പ്രത്യുഷ പറഞ്ഞിരുന്നു. പിന്നീടാണ് മരണവിവരം യൂണിവേഴ്‌സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.