ബഹിരാകാശ യാത്രികനായ തോമസ് കെൻ മാറ്റിങ്ലി അന്തരിച്ചു

Dead

ബഹിരാകാശ യാത്രികനും നാസയുടെ ചാന്ദ്രദൗത്യം ആയ അപ്പോളോ 13 ലെ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കാൻ സഹായിച്ചതിൽ പ്രധാനിയുമായ  തോമസ്കെൻ മാറ്റിങ്ലി അന്തരിച്ചു. 87 വയസ്സായിരുന്നു. നാസയാണ് ഒക്ടോബർ 31ന് അദ്ദേഹം മരണപ്പെട്ട വിവരം അറിയിച്ചത്.

1966 ലാണ് നാവികസേനയിൽ പൈലറ്റ് ആയിരുന്ന അദ്ദേഹം നാസയിൽ ചേരുന്നത്. 19 പേരിൽ ഒരാളായി നാസയുടെ ചാന്ദ്രദൗത്യത്തിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ചാന്ദ്രയാത്രികർക്ക് ധരിക്കാനുള്ള സ്പേസ് സ്യൂട്ടും ബാക്ക് പാക്കും വികസിപ്പിക്കുന്നതിലും മാറ്റിങ്ലി നിർണായക പങ്കു വഹിച്ചു.

Share this story