ബ്രസീലിൽ ചെറു വിമാനം തകർന്നുവീണ് 14 പേർ മരിച്ചു

fli
ബ്രസീലിൽ ചെറു വിമാനം തകർന്നുവീണ് 14 പേർ മരിച്ചു. ബാഴ്‌സലോസ് നഗരത്തിലാണ് അപകടം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ആമസോണസ് സ്‌റ്റേറ്റ് ഗവർണർ അറിയിച്ചു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമാതാക്കളായ എംബ്രയർ നിർമിച്ച ഇരട്ട എൻജിൻ വിമാനമായ ഇഎംബി 110 വിമാനമാണ് തകർന്നത്. മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകർന്നുവീണത്.
 

Share this story