സഭയിൽ ഭിന്നതയുണ്ടാക്കി; ഇറ്റാലിയൻ ആർച്ച് ബിഷപ് കാർലോ വിഗാനയെ വത്തിക്കാൻ പുറത്താക്കി

vigano

ഫ്രാൻസിസ് മാർപാപ്പയുടെ വിമർശകനും ഇറ്റാലിയൻ ആർച്ച് ബിഷപുമായ കാർലോ മരിയ വിഗാനോയെ വത്തിക്കാൻ പുറത്താക്കി. വ്യാഴാഴ്ച നടന്ന അംഗങ്ങളുടെ യോഗത്തിന് ശേഷം വത്തിക്കാനിലെ ഡോക്ട്രിൻ ഓഫീസ് വിഗാനോക്കെതിരെ പിഴ ചുമത്തുകയും തീരുമാനം അദ്ദേഹത്തെ അറിയിക്കുകയുമായിരുന്നു

കത്തോലിക്ക സഭയുടെ പരമോന്നത നേതാവായ മാർപാപ്പയെ അംഗീകരിക്കാനും കീഴ്‌പ്പെടാനും വിഗാനോ വിസമ്മതിച്ചെന്നും സഭാംഗങ്ങളുമായുള്ള ആശയവിനിമയം നിരസിച്ചെന്നും കുറിപ്പിൽ പറയുന്നു. സഭയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്

ഇനി മുതൽ വിഗാനോ ഔദ്യോഗികമായി സഭയ്ക്ക് പുറത്തായിരിക്കും. കാനോൻ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ഭിന്നിപ്പിന്റെ പേരിൽ, കൂദാശകൾ സ്വീകരിക്കാനോ ആഘോഷിക്കാനോ കഴിയില്ല.
 

Share this story