ചൈനാ വന്മതിൽ തുരന്ന് കുറുക്കുവഴി നിർമിച്ചു; 2 പേർ അറസ്റ്റിൽ

China

ബീജിങ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനാ വന്മതിൽ ഖനന യന്ത്രം ഉപയോഗിച്ച് തുരന്ന് കുറുക്കുവഴി നിർമിച്ച രണ്ടു പേർ അറസ്റ്റിൽ. 35 വയസ്സുള്ള ഴെങ്, 55 കാരിയായ വാങ് എന്നീ നിർമാണ തൊഴിലാളികളാണ് മതിൽ തുളച്ചതിന്‍റെ പേരിൽ അറസ്റ്റിലായത്.

അടുത്തുള്ള പട്ടണങ്ങളിൽ നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ഇവർ ജോലിക്കു പോകാൻ എളുപ്പത്തിനായാണ് കുറുക്കുവഴി നിർമിച്ചത്. ഷാങ്സി പ്രവിശ്യയിലെ വന്മതിലിന്‍റെ വിടവുണ്ടായിരുന്ന ഭാഗമാണ് തുരന്നത്. ഈ ഭാഗത്ത് മതിൽ 2000 വർഷം മുൻ‌പ് നിർമിച്ച മതിലിന്‍റെ മുപ്പതു ശതമാനവും നശിച്ചു. മതിലിൽ നിന്ന് നാട്ടുകാർ ഇഷ്ടികകളും മറ്റും മോഷ്ടിച്ചതും മതിലിന്‍റെ നാശത്തിന്‍റെ കാരണമായി. ബാക്കിയുള്ള ഭാഗങ്ങൾ കേടുപാടുകൾ കൂടാതെ ചരിത്ര സ്മാരകമായി ഗവേഷണത്തിനായി സൂക്ഷിക്കുകയാണ്.

Share this story