ഡെൽറ്റ വകഭേദം വ്യാപിക്കുന്നു: അമേരിക്കയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ഡെൽറ്റ വകഭേദം വ്യാപിക്കുന്നു: അമേരിക്കയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

കൊവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചതോടെ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കി യുഎസ്. കൊവിഡ് വ്യാപനം കൂടിയ ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്‌കോ, ഫ്ലോറിഡ മേഖലകളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം കർശനമാക്കിയത്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ 63 ശതമാനം പ്രദേശങ്ങളും രോഗവ്യാപന സാധ്യതയുള്ളതാണ്.

നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളിൽ എൺപതു ശതമാനം പേരെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡൻ അഭ്യർഥിച്ചു

വാക്‌സിനേഷൻ നടപടി കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. 20 ലക്ഷം വരുന്ന ഫെഡറൽ വർക്കേഴ്‌സിന് വാക്‌സിൻ നിർബന്ധമാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഡെൽറ്റ വകഭേദം വർധിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്റ് ഡയറക്ടർ റോച്ചെല്ലെ വാലൻസ്‌കി പറഞ്ഞു.

Share this story