ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി; ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും

ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി; ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം കാബുളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. ഇന്ന് രാത്രിയോടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കും.

ഡാനിഷിൻരെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കിയിരുന്നു. താലിബാൻ നേരത്തെ മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാകിൽ വെച്ചാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.

റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീം മേധാവിയായിരുന്നു സിദ്ധിഖി. പുലിറ്റ്‌സർ ജേതാവ് കൂടിയാണ് അദ്ദേഹം.

Share this story