പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡൊണാൾഡ് ട്രംപ് കീഴടങ്ങി

trump

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡൊണാൾഡ് ട്രംപ് കീഴടങ്ങി
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ട്രംപിനെ ജാമ്യവ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. ജോർജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിരം ആക്രമിച്ചിരുന്നു. 

നേരത്തെ രാജ്യസുരക്ഷാ രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്.
 

Share this story