കടലിലൂടെ ഒഴുകി വന്ന കുപ്പിയിലെ വെള്ളം കുടിച്ചു; അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

Boat

കൊളംബോ: കടലിലൂടെ ഒഴുകി വന്ന കുപ്പിയിലെ വെള്ളം കുടിച്ച മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ശനിയാഴ്ച തംഗല്ലെ ഫിഷറീസ് ഹാർബറിൽ നിന്ന് ബോട്ടിൽ പുറപ്പെട്ട ആറുപേരുടെ സംഘത്തിൽ ഒരാൾ രക്ഷപെട്ടിട്ടുണ്ട്.

ശനിയാഴ്ചയാണ് ഹാർബറിൽ നിന്ന് സംഘം യാത്ര തിരിക്കുന്നത്. തീരത്ത് 320 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇവർക്ക് കുപ്പികൾ ലഭിക്കുന്നതെന്നാണ് വിവരം. കുപ്പിയിലുള്ളത് മദ്യമാണെന്ന് ധരിച്ച് എല്ലാവരും ഇത് കുടിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. നാവികസേന എത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഞായറാഴ്ച ആശുപത്രിയിൽ വെച്ച് അഞ്ചു പേരുടെയും മരണം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് നാവിക സേന വക്താവ് ക്യാപ്റ്റൻ ഗയൻ വിക്രമസൂരിയ അറിയിക്കുന്നത്.

Share this story