യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു; മോചന ശ്രമം തുടരുന്നു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു; മോചന ശ്രമം തുടരുന്നു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുത്തീർക്കാനാണ് ശ്രമം നടക്കുന്നത്. യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്നാണ് നിമിഷപ്രിയക്കെതിരായ കുറ്റം.

Share this story