യുഎസ് ഹെലികോപ്റ്റർ മെഡിറ്ററേനിയൻ കടലിൽ തകർന്നു വീണ് അഞ്ച് യുഎസ് സൈനികർ മരിച്ചു
Nov 13, 2023, 13:03 IST

പരിശീലന പറക്കലിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യു എസ് സൈനികർ മരിച്ചു. സൈനിക പരീശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയർ ഇന്ധനം നിറയ്ക്കൽ ദൗത്യത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സൈനികരുടെ മരണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു.