കാനഡയിൽ ഖലിസ്ഥാനി ഗ്രൂപ്പുകൾ തമ്മിൽ ഗ്യാംഗ് വാർ; ഒരാഴ്ചക്കിടെ മൂന്ന് പേർ കൊല്ലപ്പെട്ടു

canada

കാനഡയിൽ വ്യത്യസ്ത ഖലിസ്ഥാനി ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാഴ്ചക്കിടെ മൂന്ന് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. എഡ്‌മോണ്ടനിലും ടൊറന്റോയിലുമാണ് കൊലപാതകങ്ങൾ നടന്നത്. നംവബർ ഒമ്പതിന് ഹർപ്രീത് സിംഗ് ഉപ്പൽ, മകനായ 11കാരൻ എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടു. കാറിൽ പോകവെ ഇവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഉപ്പൽ സംഭവസ്ഥലത്ത് വെച്ചും മകൻ ചികിത്സയിലിരിക്കെയും മരിച്ചു

2021ലും ഉപ്പലിനും കുടുംബത്തിനും നേരെ വധശ്രമം നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് 27കാരനായ പരംവീർ ചാഹിൽ എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. വാൻകൂവറിലെ പാർക്കിംഗ് ഗ്യാരേജിൽ വെച്ചാണ് പരംവീറിന് വെടിയേറ്റത്. ഗ്യാംഗ് വാർ എന്നാണ് കനേഡിയൻ മാധ്യമങ്ങൾ ഈ കൊലപാതകങ്ങളെ വിശേഷിപ്പിക്കുന്നത്.
 

Share this story