മദ്യം നൽകി മയക്കി എട്ടാം ക്ലാസുകാരനുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

melisa

എട്ടാം ക്ലാസ് വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപിക അറസ്റ്റിൽ. 31കാരിയായ മെലിസ മേരി കർടിസാണ് അറസ്റ്റിലായത്. എട്ട് വർഷം മുമ്പ് 2015ൽ യുഎസിലെ മോൺട്‌ഗോമെരി മിഡിൽ സ്‌കൂൾ അധ്യാപികയായിരുന്നപ്പോഴാണ് സംഭവം. തനിക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ക്ലാസിലെ അധ്യാപികയായ മെലിസ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് യുവാവ് അടുത്തിടെ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്

വിദ്യാർഥിക്ക് മദ്യവും കഞ്ചാവും നൽകിയ മയക്കിയ ശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. മെലിസയുടെ വാഹനത്തിൽ വെച്ചും വീട്ടിൽ വെച്ചുമാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. പരാതിക്കാരനെ കൂടാതെ കൂടുതൽ കുട്ടികളെ ഇവർ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.
 

Share this story