ഗാസയെ ഇസ്രായേൽ സൈന്യത്തിന്റെ ശവപറമ്പാക്കുമെന്ന് ഹമാസ്; കൂടുതൽ ബന്ദികളെ വിട്ടയക്കും

gaza

വരും ദിവസങ്ങളിൽ കൂടുതൽ വിദേശ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്. ഗാസയെ ഇസ്രായേൽ സൈന്യത്തിന്റെ ശവപറമ്പാക്കി മാറ്റുമെന്നും ഹമാസ് അറിയിച്ചു. വിദേശ ബന്ദികളെ വിട്ടയക്കുന്ന കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസിന്റെ സായുദ വിഭാഗം വക്താവ് അബു ഒബൈദ അറിയിച്ചു. 

ഗാസ ഇസ്രായേൽ സൈനികർക്കും രാഷ്ട്രീയ, സൈനിക നേതൃത്വത്തിനും ശവപറമ്പും ചതുപ്പ് കെണിയുമായി മാറും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനമാകും. വടക്കൻ ഗാസയിൽ ഇസ്രായേലിന്റെ 22 സൈനികര വാഹനങ്ങൾ തകർത്തുവെന്നും നിരവധി സൈനികരെ വധിച്ചതായും ഒബൈദ പറഞ്ഞു. 

ഇസ്രായേലിന്റെ നിരവധി ടാങ്കുകൾ തകർത്തു. ഇസ്രായേൽ നാവികസേനക്ക് കനത്ത തിരിച്ചടി നൽകുന്നുണ്ട്. അതിർത്തി മേഖലകളിൽ കടന്നുകയറി ഇസ്രായേൽ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഒബൈദ അറിയിച്ചു.
 

Share this story