ഹവായ് കാട്ടുതീ; 93 പേർ മരിച്ചു: മരണസംഖ്യ ഇനിയും ഉയർന്നേക്കാം

USA

യുഎസ്: അമെരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200 ലേറെ കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനു മുൻപ് അപായ സൈറൺ മുഴക്കാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു. തീ പടർന്നതോടെ വൈദ്യുതിയും ഇന്‍റർനെറ്റും ഇല്ലാതെയായി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story