കാബൂളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം; 18 പേർ കൊല്ലപ്പെട്ടു

കാബൂളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം; 18 പേർ കൊല്ലപ്പെട്ടു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. വിദ്യാർഥികൾ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചാവേർ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയുകയുമായിരുന്നു. തുടർന്നാണ് സ്‌ഫോടനം സംഭവിച്ചത്. ആക്രമണത്തിൽ 57 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

Share this story