ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ നിന്നും ഹമാസിന്റെ ആയുധ ശേഖരം പിടിച്ചെടുത്തെന്ന് ഇസ്രായേൽ

hamas

ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസ് സൂക്ഷിച്ചിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തെന്ന് ഇസ്രായേൽ. റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ അടക്കമുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. സായുധ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകൾ ആശുപത്രികൾ എന്നിവയടക്കം ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഗാസയിലെ ചെറിയ കുട്ടികൾ പഠിക്കുന്ന കിൻഡർഗാർട്ടൻ സ്‌കൂളുകളിലാണ് ആയുധങ്ങൾ കണ്ടെത്തിയത്

സ്‌കൂളിന്റെ ഉള്ളിൽ ഇടുങ്ങിയ ഒരു മൂലയിൽ മോട്ടർ ഷെല്ലുകൾ അടുക്കി വെച്ചിരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു വീഡിയോയിൽ സ്‌കൂളിൽ നിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങളുണ്ട്. അൽ ഷിഫ ആശുപത്രിയിൽ ഹമാസുകാരുടെ ഭൂഗർഭ താവളം കണ്ടെത്തിയെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. റൻതീസി ആശുപത്രിയിലും സമാനമായ തുരങ്കം കണ്ടെത്തിയെന്നും സൈന്യം അറിയിച്ചു. അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. ഈ മൂന്ന് ആശുപത്രികളും കവചമാക്കിയാണ് ഹമാസ് യുദ്ധം ചെയ്തിരുന്നതെന്നും ഇസ്രായേൽ സൈന്യം ആരോപിക്കുന്നു.
 

Share this story