യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമത്തിന് പിന്തുണ അറിയിച്ച് ജോ ബൈഡൻ

biden

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ബൈഡന്റെ ഉറപ്പ്. 

കൂടുതൽ പേരെ ഉൾക്കൊള്ളുന്നതും പ്രാതിനിധ്യവുമുള്ളതായിരിക്കണം ആഗോള ഭരണം എന്ന കാഴ്ചപ്പാട് തുടരും. പരിഷ്‌കരിച്ച യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ യുഎസ് വീണ്ടും പിന്തുണക്കും. 2028-29ൽ രക്ഷാസമിതിയിലെ നോൺ പെർമനന്റ് അംഗത്വത്തിനുളഅള ഇന്ത്യയുടെ സ്ഥാനാർഥിത്വത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു


 

Share this story