ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതും; ബൈഡന്റെ തീരുമാനങ്ങൾ ഇന്ത്യക്കാർക്കും ഗുണകരമാകും

ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതും; ബൈഡന്റെ തീരുമാനങ്ങൾ ഇന്ത്യക്കാർക്കും ഗുണകരമാകും

അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയ ട്രംപിന്റെ നടപടി ബൈഡൻ റദ്ദാക്കും. മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്കും പിൻവലിക്കും

പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയ നടപടി തിരുത്തും. ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ബൈഡന്റെ ഭാഗത്ത് നിന്നുണ്ടാകും. കുടിയേറ്റ നിയമങ്ങളിലും മാറ്റം വരുത്താൻ ബൈഡൻ ആലോചിക്കുന്നുണ്ട്. അഞ്ച് ലക്ഷം ഇന്ത്യക്കാർക്ക് ഗുണമുണ്ടാകുന്നതാണ് ബൈഡന്റെ കുടിയേറ്റ നയങ്ങളിലെ തിരുത്ത്

ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത്. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാകും ട്രംപിന്റെ നയങ്ങൾ ബൈഡൻ തിരുത്തുക. ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പട്ടിക ബൈഡൻ തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം.

Share this story