ഗാസയിൽ ഹമാസിന്റെ ആക്രമണശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

biden

ഗാസയിൽ ഹമാസിന്റെ ആക്രമണശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാൻ ഇടപെടാതിരിക്കാനായി ചൈനക്ക് മേൽ സമ്മർദം തുടരുകയാണെന്നും ബൈഡൻ പറഞ്ഞു. ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെ ഇസ്രായേൽ ആക്രമണത്തെയും ബൈഡൻ ന്യായീകരിച്ചു. 

അതേസമയം അൽ ഷിഫ ആശുപത്രിയിലെ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആരോഗ്യപ്രവർത്തകരടക്കം നൂറുകണക്കിനാളുകളെ ഇസ്രായേൽ സൈന്യം കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഗാസയിലെ മറ്റിടങ്ങളിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്.
 

Share this story