ലിബിയയിൽ വൻ പ്രളയം: ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തു

libiya

ലിബിയയിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 2300 കടന്നുവെന്ന് സർക്കാർ കണക്കുകൾ. ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സർക്കാർ കണക്ക് ഇങ്ങനെയാണെങ്കിലും അയ്യായിരത്തിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പതിനായിരത്തിലധികം പേരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്. ഞായറാഴ്ച രാത്രി ദർനയിലുണ്ടായ പേമാരിയെ തുടർന്ന് രണ്ട് ഡാമുകൾ തകർന്നു. ഇതാണ് ദുരന്തത്തിന്റെ ആക്കം വർധിപ്പിച്ചത്

വാദി ദഡർന നദിയിലൂടെ വെള്ളം കുത്തിയൊലിച്ചതോടെ പതിനായിരത്തോളം പേരാണ് ഒലിച്ചുപോയത്. ഇതിൽ ആയിരത്തോളം മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. നാൽപതിനായിരത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് അടിയന്തരമായി അവശ്യമായ സഹായം എത്തിക്കുമെന്ന് യു എൻ അറിയിച്ചു.
 

Share this story