പാക്കിസ്ഥാനിൽ മസൂദ് അസ്ഹറിന്റെ സുഹൃത്തായ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

rahim

പാക്കിസ്ഥാനിൽ മറ്റൊരു ഭീകരൻ കൂടി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസ്ഹറിന്റെ സുഹൃത്തുമായ മൗലാന റഹീമുല്ല താരിഖാണ് കൊല്ലപ്പെട്ടത്. കറാച്ചിയിലെ ഒറംഗി നഗരത്തിൽ വെച്ച് അജ്ഞാതർ റഹീമിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

ലഷ്‌കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡറായ അക്രം ഖാൻ ഗാസി വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിയുമ്പോഴാണ് മറ്റൊരു ഭീകരൻ കൂടി പാക്കിസ്ഥാൻ കൊല്ലപ്പെടുന്നത്. നേരത്തെ പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ഷാഹിദ് ലത്തീഫിനെയും അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
 

Share this story