മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

morocco

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വൻ ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 296 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാശനഷ്ടങ്ങളുടെ തോത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ദക്ഷിണ അറ്റ്‌ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നേരം നീണ്ടുനിന്നു. 19 മിനിറ്റിന് ശേഷം മതടർ ചലനവുമുണ്ടായി.
 

Share this story