ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മസൂദ് പെസഷ്‌കിയാന് ജയം

masood

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരിഷ്‌കരണവാദിയായ മസൂദ് പെസഷ്‌കിയാന് വിജയം. എതിർ സ്ഥാനാർഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയേക്കാൾ മൂന്ന് ദശലക്ഷം വോട്ടുകൾ മസൂദിന് ലഭിച്ചതായാണ് കണക്ക്. 

ഔദ്യോഗിക കണക്കുകൾ പ്രകാരം 53.7 ശതമാനം വോട്ടുകൾ പെസഷ്‌കിയാൻ സ്വന്തമാക്കി. ജലീലിക്ക് 44.3 ശതമാനം വോട്ടുകളാണ് നേടാനായത്. ജൂൺ 28ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്ക് ആർക്കും 51 ശതമാനം വോട്ട് നേടാനാകാത്തതിനാലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വേണ്ടി വന്നത്

മെയ് 20ന് പ്രസിഡന്റ് ഇബ്രഹിം റയീസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറ് പേർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്.
 

Share this story