നേപ്പാളിൽ കാണാതായ ഹെലികോപ്റ്റർ തകർന്നതായി സ്ഥിരീകരിച്ചു; 5 മരണം, ഒരാൾക്കായി തെരച്ചിൽ

heli

നേപ്പാളിൽ പറക്കലിനിടെ കാണാതായ ഹെലികോപ്റ്റർ തകർന്നുവെന്ന് സ്ഥിരീകരണം. മൗണ്ട് എവറസ്റ്റിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ മരത്തിലിടിച്ചാണ് തകർന്നത്. അഞ്ച് മെക്‌സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്

മരിച്ച അഞ്ച് പേരും മെക്‌സിക്കൻ പൗരൻമാരാണ്. പൈലറ്റിനെയാണ് കാണാതായത്. രാവിലെ 10 മണിയോടെ കാഠ്മണ്ഡുവിലേക്ക് പോയ 9എൻ എഎംവി എന്ന ഹെലികോപ്റ്ററാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കോപ്റ്റർ തകർന്നതായി വ്യക്തമായത്. ലംജുര മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
 

Share this story